മുടി കൊഴിച്ചില്‍ തടയാന്‍ കരിക്കിന്‍ വെള്ളം!

                                  മുടി കൊഴിച്ചില്‍ തടയാന്‍ കരിക്കിന്‍ വെള്ളം!

കരിക്കിന്‍ വെള്ളം ദാഹം തീര്‍ക്കുന്നതിനേക്കാളുപരി ധാരാളം ആരോഗ്യഗുണങ്ങല്‍ നല്‍കുന്നുണ്ട്. സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി ധാതുക്കള്‍ കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്.

കരിക്കിന്‍ വെള്ളത്തില്‍ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതുകൊണ്ടു തന്നെ കരിക്കിന്‍ വെള്ളം നല്ലതാണ്. ഗ്യാസ്, അസിഡിറ്റി എന്നിവ കുറയ്ക്കാനും ശരീരത്തിലെ താപനില ക്രമീകരിക്കാനും കരിക്കന്‍ വെള്ളത്തിന് കഴിയും.

ഇതില്‍ കൊഴുപ്പും ഗ്ലൂക്കോസിന്റെ അളവും കുറവാണ്. ഇത് പ്രമേഹരോഗികള്‍ക്കും ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ക്കും കുടിയ്ക്കുവാനും നല്ലതാണ്.

മൂത്രാശയ രോഗങ്ങള്‍ അകറ്റാനും കരിക്കിന്‍ വെള്ളം നല്ലതാണ്. കിഡ്‌നിയില്‍ കല്ലുള്ളവര്‍ കരിക്കിന്‍ വെള്ളം കുടിയ്ക്കുന്നത് രോഗശമനത്തിന് സഹായിക്കും.

സൗന്ദര്യ, കേശ സംരക്ഷണത്തിനും കരിക്കിന്‍ വെള്ളം സഹായിക്കും. ദിവസവും കരിക്കിന്‍ വെള്ളം കുടിച്ചാല്‍ മുടി കൊഴിച്ചില്‍ മാറും. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതു കൊണ്ടാണിത്.
 
ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതു കൊണ്ട് മുഖക്കുരുവും പാടുകളും അകറ്റാനും കരിക്കിന്‍ വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. കരിക്കിന്‍ വെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖചര്‍മം തിളങ്ങുകയും ചെയ്യും.







Oneindia
Exchange Rates For Indian Rupee
Recommended Post Slide Out For Blogger
Related Posts Plugin for WordPress, Blogger...